കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ അപകടമരണം സംബന്ധിച്ചുള്ള അന്വേഷണം സിബിഐ ഔദ്യോഗികമായി ഏറ്റെടുത്തു. നേതാക്കളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് അന്വേഷണം സിബിഐയ്ക്കു വിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
മുണ്ടെയുടെ മരണത്തിലെ ദുരൂഹത കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറേ, എന്‍സിപി നേതാവ് ശരദ് പവാര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു.
ജൂണ്‍ മൂന്നിന് രാവിലെയാണ് ഡല്‍ഹി വിമാനത്താവളത്തിലേക്കുള്ള വഴി ഗോപിനാഥ് മുണ്ടെ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ബോധരഹിതനായ മുണ്ടെ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെടുകയായിരുന്നു.