അന്യം നിന്നു പോകുന്ന തദ്ദേശിയ പശു ഇനങ്ങളെ സംരക്ഷിക്കാന്‍ ഗോകുല മിഷന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം പശുക്കളെ സംരക്ഷിക്കുന്നവര്‍ക്ക് ഗോപാല്‍ രത്ന എന്ന അവാര്‍ഡ് നല്‍കുവാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇതിനായി കേന്ദ്ര കാര്‍ഷിക മന്ത്രാലയം 500 കോടി രൂപ വകയിരുത്തിയതായാണ് വിവരം.
പശുക്കളെ സംരക്ഷിക്കുന്നതിനയി പ്രത്യേക കേന്ദ്രങ്ങളില്‍ ഗോകുല ഗ്രാമങ്ങള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത്തരം, ഗോകുല ഗ്രാമങ്ങളില്‍ മറ്റ് സങ്കര ഇനങ്ങളില്‍ നിന്ന് നാടന്‍ പശുക്കളെ സംരക്ഷിക്കാന്‍ പദ്ധതികളുണ്ട്. ഇവയെ മാംസത്തിനായി ഉപയോഗിക്കുന്നത് തടയുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.
ലോകത്തിലെ ഏറ്റവും വലിയ പാലുത്പാദകരായിരുന്നിട്ടും മറ്റ് രാജ്യങ്ങളിലെ പശുക്കള്‍ ചുര്‍ത്തുന്നതിലും കുറഞ്ഞ അളവിലാണ് ഇന്ത്യയിലെ പശുക്കള്‍ പാല്‍ ചുരത്തുന്നത്. അതിനാല്‍ സങ്കര ഇനം പശുക്കളുടെ ജനിതക നവീകരണത്തിനായി നാഷണല്‍ പ്രോജക്ട് ഫോര്‍ കാറ്റില്‍ ആന്‍ഡ് ബഫലോ ബ്രീഡിങ് എന്ന പുതിയ പദ്ധതിയും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.