ഗോവ ഇനിമുതല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരവേദി

Webdunia
വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (10:42 IST)
ഗോവ ഇനി മുതല്‍  ഇന്ത്യയിലെ അന്താരാഷ്ട്രചലച്ചിത്രമേള(ഐഎഫ്എഫ്ഐ)യുടെ സ്ഥിരവേദി. ഗോവയെ ചലച്ചിത്രമേളയുടെ സ്ഥിരവേദിയാക്കിക്കൊണ്ടുള്ള ധാരണാപത്രം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കറും ഗോവ മുഖ്യമന്ത്രി  മനോഹര്‍ പരീക്കറും ഒപ്പിട്ടു.  
 
വാര്‍ത്താവിതരണ പ്രക്ഷേപണ  സെക്രട്ടറി ബിമല്‍ ജുല്‍ക്കയുടെയും ഗോവ ചീഫ് സെക്രട്ടറി ബി വിജയന്റെയും സാന്നിധ്യത്തില്‍ ബുധനാഴ്ചയാണ് ഇക്കാര്യം തീരുമാനമായത്. നാല്‍പ്പത്തി അഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേള നവംബര്‍ 20 മുതല്‍ 30 വരെ നടക്കും.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.