Goa Assembly Election Result 2022: കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഗോവയിലെ ജനങ്ങള്‍; ബിജെപി അധികാരത്തിലേക്ക്, കണക്കുകള്‍ ഇങ്ങനെ

Webdunia
വ്യാഴം, 10 മാര്‍ച്ച് 2022 (15:30 IST)
Goa Assembly Election Result 2022: ഗോവയില്‍ അടിതെറ്റി കോണ്‍ഗ്രസ്. ജയം ഉറപ്പിച്ച് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോപ്പുകൂട്ടിയ കോണ്‍ഗ്രസിന് നിരാശരാകേണ്ടി വന്നു. 19 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 2017 ല്‍ 13 സീറ്റുകളാണ് ബിജെപിക്ക് കിട്ടിയത്. ഇത്തവണ ആറ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. കേവല ഭൂരിപക്ഷത്തിന് ഗോവയില്‍ വേണ്ടത് 20 സീറ്റുകളാണ്. 19 സീറ്റുകളുള്ള ബിജെപിക്ക് പുറത്തുനിന്ന് പിന്തുണ കിട്ടും. അങ്ങനെ ഗോവയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. 
 
കോണ്‍ഗ്രസിന് ഇത്തവണ ഗോവയില്‍ കിട്ടിയത് 12 സീറ്റുകള്‍ മാത്രം. 2017 ല്‍ 17 സീറ്റില്‍ വിജയിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റിലും മറ്റുള്ളവര്‍ ആറ് സീറ്റിലും വിജയമുറപ്പിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article