Punjab Assembly Election 2022 Final Result: കോണ്‍ഗ്രസിനുള്ളിലെ അധികാര തര്‍ക്കത്തിനു പഞ്ചാബിലെ ജനങ്ങള്‍ ശക്തമായ ഭാഷയില്‍ മറുപടി കൊടുത്തു. എന്തൊക്കെ അട്ടിമറികള്‍ രാജ്യത്ത് നടന്നാലും പഞ്ചാബ് 'കൈ' വിടില്ലെന്ന് ഊറ്റംകൊണ്ട കോണ്‍ഗ്രസിനെ വോട്ട് ചെയ്ത ജനങ്ങള്‍ മൂലയ്ക്കിരുത്തി. 117 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 91 ഇടത്തും ആം ആദ്മി സ്ഥാനാര്‍ഥികള്‍ വിജയത്തിലേക്ക്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 59 സീറ്റുകള്‍ മാത്രമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വെറും 19 സീറ്റില്‍ ഒതുങ്ങി.