ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെയാണെന്നും താനടക്കമുള്ള എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും അതിനാല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യേണ്ടതില്ലെന്നും ഗോവന്‍ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ. നരേന്ദ്ര മോഡി ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കുമെന്ന ഗോവ സഹകരണമന്ത്രി ദീപക് ഗവാലിക്കറുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ഒരു ക്രിസ്‌ത്യന്‍ ഹിന്ദുവാണെന്നും ഫ്രാന്‍സിസ് ഡിസൂസ പറഞ്ഞു. ഹിന്ദുരാഷ്‌ട്രമായ ഇന്ത്യ എല്ലായ്‌പ്പോഴും അങ്ങനെ തന്നെ ആയിരിക്കുമെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് ഗോവ നിയസഭയില്‍ പ്രമേയം അവതരിപ്പിക്കുമ്പോഴായിരുന്നു ദീപക് ഗവാലിക്കര്‍ വിവാദന്‍ പ്രസ്താവന നടത്തിയത്.
ഇതിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബിജെപിയുടെ ന്യൂനപക്ഷനേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന നേതാവാണ് ഉപമുഖ്യമന്ത്രിയായ ഫ്രാന്‍സിസ് ഡിസൂസ.