ഹൈദരബാദില്‍ പ്രണയം നിരസിച്ചതിന് യുവാവ് പെണ്‍കുട്ടിയെ കോളജിനുമുന്നില്‍ വെച്ച് മഴുകൊണ്ട് വെട്ടി. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അറോറാസ് എഞ്ചിനിയറിങ് കോളജിലെ ഒന്നാം വര്‍ഷ ബി.കെട് വിദ്യാര്‍ഥിയായ രവാലി(19)യാണ് അക്രമത്തിനിരയായത്. പെണ്‍കുട്ടിയെ മഴു ഉപയോഗിച്ച് ആക്രമിച്ച നഗരത്തിലെ മറ്റൊരു കോളജിലെ വിദ്യാര്‍ഥിയായ പ്രദീപ് എന്ന യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.
രാവിലെ ഒമ്പതു മണിയോടെ പെണ്‍കുട്ടിയെ പിന്തുടര്‍ന്നത്തിയ പ്രദീപ് കോളജ് ഗേറ്റിനു മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ രണ്ടു വര്‍ഷത്തോളമായി തന്നെ ശല്യം ചെയ്തിരുന്നതായാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.