ഒഡീഷയില്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാവ് പാര്‍ട്ടി വിട്ടു. ഒഡീഷാ മുന്‍ മുഖ്യമന്ത്രിയും ഒന്‍പതു തവണ ലോക്സഭാ പ്രതിനിധിയുമായിരുന്ന മുതിര്‍ന്ന നേതാവ് ഗിരിദര്‍ ഗമാംഗ് കോണ്‍ഗ്രസ് വിട്ടത്. രാജി അറിയിച്ച് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍
കോണ്‍ഗ്രസില്‍ നിന്നും രാജിവയ്ക്കുന്നുവെന്നും മറ്റേതെങ്കിലും പാര്‍ട്ടി നല്ല സ്ഥാനത്തേക്കു ക്ഷണിച്ചാല്‍ പോകുമെന്നുമാണ് ഗിരിദര്‍ ഗമാംഗ് പറഞ്ഞത്.
ഗമാംഗ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ട്. 1972 ല്‍ ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗമാംഗ് 1998 വരെ കോരാപുട് മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി പാര്‍ലിമെന്റ് അംഗമായിരുന്നു. 1999 ലാണ് അദ്ദേഹം ഒഡീഷ മുഖ്യമന്ത്രിയായത്.