ചണ്ഡിഗഡ് ആശുപത്രിയിലെ സ്വയം സഞ്ചരിക്കുന്ന വീൽ ചെയറിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. രാത്രിയിലാണ് വീൽ ചെയർ സ്വയം സഞ്ചാരം തുടങ്ങുക. വീൽ ചെയറിന് സമീപത്ത് ആരുമില്ലെങ്കിലും ആശുപത്രിയുടെ ഇടനാഴിയിലൂടെ അവ സഞ്ചരിച്ച് കൊണ്ടിരിക്കുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിലാണ് ഈ ചിത്രങ്ങൾ പതിഞ്ഞത്. എന്തായാലും ദശലക്ഷങ്ങളാണ് ഇതുവരെ വീഡിയോ സമൂഹമാധ്യമങ്ങളിൽ കണ്ടത്.