രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പണംതട്ടി; 2 നഴ്‌സുമാര്‍ പിടിയില്‍
ശനി, 7 സെപ്‌റ്റംബര്‍ 2019 (20:01 IST)
രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പണം തട്ടിയ കേസില്‍ രണ്ട് നഴ്‌സുമാര്‍ പിടിയിലായി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നഴ്‌സുമാരായ വിബിന്‍, മിര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
പതിനായിരത്തിലേറെ രൂപ വിലയുള്ള മരുന്നാണ് ഇവര്‍ മറിച്ചുവിറ്റത്. ഗുരുതര നിലയിലുള്ള രോഗിയുടെ ആവശ്യത്തിന് ബന്ധുക്കള്‍ വാങ്ങിയ മരുന്നാണ് ഇവര്‍ തട്ടിയെടുത്ത് മെഡിക്കല്‍ സ്റ്റോറില്‍ മറിച്ചുവിറ്റത്.
സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കവേയാണ് തട്ടിപ്പ് പുറത്തായത്. മെഡിക്കല്‍ കോളജ് എസ് ഐ ശ്രീകാന്തിന്‍റെ നേതൃത്വത്തിലാണ് നഴ്‌സുമാരെ പിടികൂടിയത്.