മധ്യപ്രദേശില്‍ ഗ്യാസ്‌ സിലിണ്‌ടര്‍ പൊട്ടിത്തെറിച്ച്‌ 80 പേര്‍ കൊല്ലപ്പെട്ടു

Webdunia
ശനി, 12 സെപ്‌റ്റംബര്‍ 2015 (12:50 IST)
മധ്യപ്രദേശില്‍ ഗ്യാസ്‌ സിലിണ്‌ടര്‍ പൊട്ടിതെറിച്ച്‌ 80 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക്‌ പരുക്കേറ്റു. മധ്യപ്രദേശിലെ ജബുവ ജില്ലയില്‍ ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. സെതിയ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയിലാണ്‌ അപകടമുണ്‌ടായത്‌. പൊട്ടിത്തെറിയെ തുടര്‍ന്ന് ഹോട്ടലിന് സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഇവിടെ അനധികൃതമായി പടക്കങ്ങള്‍ നിര്‍മിക്കുന്നതിനുള്ള വസ്‌തുക്കള്‍ സൂക്ഷിച്ചിരുന്നതായി പൊലീസ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊട്ടിത്തെറിയുടെ വ്യാപ്തി വലുതാക്കിയെന്നാണ് പൊലീസ് പറയുന്നത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.