ഉടന്‍ രാഷ്ട്രീയത്തിലിറങ്ങില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന് സൌരവ് ഗാംഗുലി.ബിജെപി തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നെന്ന് പറഞ്ഞ ഗാംഗുലി ഉടന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ താത്പര്യമില്ലെന്നും പറഞ്ഞു.
നേരത്തെ ഗാംഗുലി ബിജെപിയില്‍ ചേരുന്ന് എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ബിജെപിയുടെ നേതൃത്വവുമായി ഗാംഗുലി ചര്‍ച്ച നടത്തിയിരുന്നു. 2008-ല്‍ ക്രിക്കറ്റിനോട് വിടപറഞ്ഞ ഗാംഗുലിയെ രാഷ്ട്രീയത്തില്‍ കൊണ്ടുവരാന്‍ പല രാഷ്ട്രീയപാര്‍ട്ടികളും ശ്രമിച്ചിരുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഗാംഗുലിക്ക് ബിജെപി സീറ്റ് ബാഗ്ദാനം ചെയ്തിരുന്നതായി വര്‍ത്തകള്‍ പുറത്തുവന്നിരുന്നു.