കൊടും ക്രിമിനലിനെ പൊലീസ് ഉദ്യോഗസ്ഥ വിവാഹം ചെയ്‌തു; അന്വേഷണം ആരംഭിച്ച് പൊലീസ്

ശനി, 10 ഓഗസ്റ്റ് 2019 (18:31 IST)
കൊലപാതക കേസുകളിലടക്കം പ്രതിയായ കൊടും ക്രിമിനലിനെ പൊലീസ് ഉദ്യോഗസ്ഥ വിവാഹം ചെയ്‌തു. ഗ്രേറ്റർനോയിഡയിലാണ് സംഭവം. രാഹുൽ തസ്രാന എന്ന മുപ്പതുകാരനെയാണ് പായല്‍ കല്യാണം കഴിച്ചത്.

ഒരുവർഷം മുമ്പ് സുരജ്‌പുര്‍ കോടതിയില്‍ പായല്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് രാഹുലിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. തുടര്‍ന്ന് ഇരുവരും തമ്മില്‍ ബന്ധം തുടരുകയും പ്രണയത്തിലെക്ക് വഴിമാറുകയുമായിരുന്നു.

ഒരു വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന രാഹുലിനെ സന്ദര്‍ശിക്കാന്‍ പായല്‍ പിന്നീട് എത്തുകയും ചെയ്‌തു. ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങിയപ്പോഴാണ് രാഹുല്‍ പായലിനെ വിവാഹം ചെയ്‌തത്.

കഴിഞ്ഞ ദിവസമാണ് വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നത്. സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ വൈറലായതോടെ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. എന്നാല്‍, എവിടെ വെച്ചാണ് വിവാഹം നടന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍