വളര്‍ത്തു നായ്‌ക്കളെ കൊന്നു തിന്നു; ദേഷ്യം തീർക്കാൻ മൂന്ന് പുലികളെ കൊന്നു

ശനി, 10 ഓഗസ്റ്റ് 2019 (17:55 IST)
വളര്‍ത്തു നായ്‌ക്കളെ കൊന്നു തിന്നതിന്റെ ദേഷ്യത്തില്‍ പുള്ളിപ്പുലികളെ വിഷം കൊടുത്തു കൊന്നയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഹരിദ്വാറിലെ വനമേഖലയോട് ചേര്‍ന്നുള്ള ലാൽഡ്‌ഹങ് ഗ്രാമത്തിലുള്ള സുഖ്പാല്‍ എന്നയാളാണ് പിടിയിലായത്.

മൂന്ന് പുള്ളിപ്പുലികളാണ് സുഖ്പാല്‍ കൊന്നത്. സംശയം തോന്നിയ വനം വകുപ്പ് അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തുകയും പുലികളെ പോസ്‌റ്റ് മോര്‍ട്ടത്തിന് വിധേയമാക്കുകയും ചെയ്‌തു. തുടര്‍ന്നാണ് വിഷം കഴിച്ചാണ് പുലികള്‍ ചത്തതെന്ന് വ്യക്തമായത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുഖ്പാൽ കുറ്റം സമ്മതിച്ചു. ഓമനിച്ചു വളര്‍ത്തിയ നായ്‌ക്കളെ പുലികള്‍ കൊന്നെന്നും ഇതിന്റെ ദേഷ്യത്തില്‍ മാംസത്തിൽ വിഷം കലര്‍ത്തി പുലികള്‍ക്ക് നല്‍കുകയായിരുന്നു എന്നും ഇയാള്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍