യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം തലവെട്ടിമാറ്റി. മുസാഫര്‍നഗറിലെ കോട്ട്വാലി പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലുള്ള കച്ചോളി ഗ്രാമത്തിലെ അരുവിയിലാണ് സംഭവം. ഏകദേശം ഇരുപത്തിയൊമ്പത് വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ തലയില്ലാത്ത മൃതശരീരമാണ് കണ്ടെത്തിയത്.
യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകികളെക്കുറിച്ചും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
യുവതിയുടെ മുറിച്ചുമാറ്റിയ തലയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.