കുട്ടികളുടെ മുന്നില്‍ വെച്ച് വീട്ടമ്മയായ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനടുത്തുള്ള ഗാജുവാക്കയിലാണ് സംഭവം. പ്രായപൂർത്തിയാകാത്തവരാണ് 35കാരിയായ യുവതിയെ ക്രൂരപീഡനത്തിന് വിധേയമാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം ഭര്‍ത്താവ് ഇല്ലാതിരുന്ന സമയത്ത് വീട്ടിലേക്ക് അതിക്രമിച്ചു കയറിയ നാലു പേരടങ്ങുന്ന സംഘം യുവതിയെ മര്‍ദ്ദിച്ചു. അവശയായ യുവതിയെ സംഘത്തിലെ രണ്ടു പേര് മാനഭംഗപ്പെടുത്തുകയായിരുന്നു.
പീഡനവിവരം പുറത്തുപറഞ്ഞാല്‍ തിരിച്ചടിയുണ്ടാകുമെന്നും സംഘം വീട്ടമ്മയോട് പറഞ്ഞു. സംഭവസമയം മൂന്ന് കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മുന്നില്‍ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്.