നരേന്ദ്ര മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാജസ്ഥാനിലെ ബിജെപി എം എല്‍എ ഗന്‍ശ്യാം തിവാരി രംഗത്ത്. മോദി സർക്കാരെ കൊണ്ട് സാധാരണക്കാർക്ക് ഗുണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് തിവാരി ആരോപിക്കുന്നു.
മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കി. എന്നിട്ടും സാധാരണക്കാരുടെ ജീവിതത്തില്‍ യാതൊരു വികസനമുണ്ടായിട്ടില്ല. ഗുണമുണ്ടായിട്ടുള്ളത് കുറച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്കാണെന്ന് എംഎല്‍എ പറഞ്ഞു.
അദാനി- അംബാനി പോലെയുള്ളവിടങ്ങളില്‍ മാത്രമാണ് മോദി സർക്കാരിനെ കൊണ്ട് ഗുണമുണ്ടായിരിക്കുന്നതെന്ന് തിവാരി പറഞ്ഞു.
രാജ്യത്തെ ഒരു കര്‍ഷകനും കടമില്ലാത്തവരല്ല. അവര്‍ അവര്‍ ഉല്‍പാദിപ്പിച്ച പാല്‍ പാതയിലൊഴുക്കുന്നു. തൊഴിലില്ലായ്മ വര്‍ധിച്ചു. കേന്ദ്രീകൃത മുതലാളിത്തത്തിലേക്ക് രാജ്യം മാറി. രാജ്യം ഇന്ന് ആഗോള സാമ്പത്തിക ശക്തിയായി മാറുകയാണെന്നും പക്ഷെ അത് കൊണ്ട് സാധാരണ പൗരന്‍മാരുടെ ജീവിതത്തില്‍ വികസനമൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.