എ ആര്‍ അന്തുലെ അന്തരിച്ചു

ചൊവ്വ, 2 ഡിസം‌ബര്‍ 2014 (14:24 IST)
മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എ ആര്‍ അന്തുലെ അന്തരിച്ചു. 85 വയസ്സായിരുന്നു. വൃക്കകള്‍ക്ക് തകാരാറുണ്ടായതിനെത്തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അന്തുലെ
 
1980 ജൂണ്‍ മുതല്‍ 1982 ജനുവരി വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അന്തുലെ ഇദ്ദേഹം കൂടി പങ്കാളിയായിരുന്ന ഒരു ട്രസ്റ്റില്‍ നിന്നും പണം വെട്ടിച്ച കേസില്‍ ഹൈക്കോടതി ശിക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം രാജി വെച്ചിരുന്നു. മഹാരാഷ്ട്രയുടെ ആദ്യ മുസ്ലിം മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍