ബാര്‍ കോഴയില്‍ കുടുങ്ങിയ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ കെഎം മാണിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദന്‍. എന്നാല്‍ താന്‍ മാണിയെ സംരക്ഷിക്കുന്ന തരത്തില്‍ യാതൊരു നീക്കവും നടത്തിയിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
നിയമ സഭയില്‍ രണ്ടാം ദിവസമായ ഇന്ന് വിഎസ് അച്യൂതാനന്ദന്‍ ഉന്നയിച്ച സബ്മിഷനിലാണ് ബാര്‍ കോഴയെ തുടര്‍ന്ന് ബഹളം തുടങ്ങിയത്. തുടര്‍ന്നാണ് കെഎം മാണിയെ ആഭ്യന്തരമന്ത്രി സംരക്ഷിക്കുകയാണെന്ന് വിഎസ് ആരോപിച്ചത്. എന്നാല്‍ താന്‍ മാണിയെ സംരക്ഷിക്കുന്ന തരത്തില്‍ യാതൊരു നീക്കവും നടത്തിയിട്ടില്ലെന്നും.
യുഡിഎഫ് അംഗമെന്ന നിലയില്‍ മാണിക്ക് പിന്തുണ നല്‍കുക മാത്രമാണ് ചെയ്തതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. വിഎസിന്റെ പരതിയില്‍ കേസെടുക്കാനുള്ള കാര്യങ്ങള്‍ ഇല്ലായിരുന്നു. പരാതിയില്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്താന്‍ ഉത്തരവിട്ടത് വിജിലന്‍സ് ഡയറക്ടറാണെന്നുമാണ് ചെന്നിത്തല വ്യക്തമാക്കി.