വി ശിവന്‍ കുട്ടിയെ ഒരു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഇതുകൂടാതെ പ്രതിപക്ഷത്തെ എം എല്‍ എമാരായ ബാബു എം പാലിശ്ശേരി, ആര്‍ രാജേഷ്, ടി വി രാജേഷ്, പി ശ്രീരാമകൃഷ്ണന്‍ എന്നിവരെ താക്കിത് ചെയ്തു.
സ്പീക്കറുടെ ചേംബറില്‍ കയറിയവര്‍ക്കെതിരെ നടപടി വേണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഭരണപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നിയമസഭയില്‍ ഇനിയും പ്രതിഷേധം തുടരുമെന്നാണ് ഇടതുനേതാക്കള്‍ അറിയിച്ചത്. എം എല്‍ എമാര്‍ക്കെതിരായ നടപടി ഏകപക്ഷീയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.