വിദേശ ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ രണ്ടര വര്‍ഷത്തിനുള്ളില്‍ നേടിയത് 326 കോടി രൂപ. 2011 മുതല്‍ ഇതുവരെ വിദേശ ഉപഗ്രഹങ്ങള്‍ ഇന്ത്യയുടെ ബഹിരാകാശ വാഹനങ്ങള്‍ ഉപയോഗിച്ച് വിക്ഷേപിച്ച വകയിലാണ് 326 കോടി രൂപ വരുമാനം ലഭിച്ചത്.
2011-14 സാമ്പത്തിക വര്‍ഷങ്ങളില്‍ 15 വിദേശ ഉപഗ്രഹങ്ങളും 14 തദ്ദേശീയ ഉപഗ്രഹങ്ങളും ഇന്ത്യ വിക്ഷേപിച്ചു. 2020 വരെയുള്ള ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ തയാറാക്കി കഴിഞ്ഞതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.
ഈ മാര്‍ച്ച് 31 വരെ ചൊവ്വാദൗത്യത്തിനായി 349.9 കോടി ചെലവിട്ടുവെന്നും അദ്ദേഹം അറിയിച്ചു. 450 കോടിയാണ് ചൊവ്വാദൗത്യത്തിന്റെ മൊത്തം ചെലവ്.