ഖത്തറിലേതു പോലുള്ള ഒരു ഉത്സവം ഇന്ത്യയില്‍ ഉണ്ടാകും, അന്ന് ത്രിവണ്ണപതാകയ്ക്ക് ജനമാര്‍ത്തു വിളിക്കും: നരേന്ദ്രമോദി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (09:58 IST)
ഖത്തറിലെ ഇതുപോലുള്ള ഒരു ഉത്സവം ഇന്ത്യയില്‍ ഉണ്ടാകുമെന്നും അന്ന് ത്രിവണ്ണപതാകയ്ക്ക് ജനമാര്‍ത്തു വിളിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അങ്ങനെ ഒരു കാലം വിദൂരമല്ല എന്നും നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. നമ്മളെല്ലാരും ഖത്തറിലെ കളിയാണ് നോക്കുന്നതെന്നും അവിടെ കളത്തില്‍ ഇറങ്ങിയ വിദേശ ടീമുകളെയാണ് ശ്രദ്ധിക്കുന്നതെന്നും ഇതുപോലൊരു ഉത്സവം ഇന്ത്യയില്‍ നമ്മള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ യുവാക്കളില്‍ തനിക്ക് വിശ്വാസം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 
മെസ്സിയുടെ വിജയത്തില്‍ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ആരാധകര്‍ ആഹ്ലാദിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി. ഫ്രാന്‍സും അര്‍ജന്റീനയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ ഏറ്റവും ആവേശകരമായ മത്സരങ്ങളില്‍ ഒന്നായി ഓര്‍മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഫ്രാന്‍സിനെ പരാജയപ്പെടുത്തി അര്‍ജന്റീന കപ്പ് ഉയര്‍ത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article