ഇന്ത്യയുടെ ആണവഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി5 നൈറ്റ് ട്രയല്‍ വിജയകരമായി പരീക്ഷിച്ചു; ചൈനയുടെ മുഴുവന്‍ ഭൂപരിധിയും ലക്ഷ്യമിടാനാകും

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 16 ഡിസം‌ബര്‍ 2022 (14:03 IST)
ഇന്ത്യയുടെ ആണവഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി5 നൈറ്റ് ട്രയല്‍ വിജയകരമായി പരീക്ഷിച്ചു. ഇതിന് ചൈനയുടെ മുഴുവന്‍ ഭൂപരിധിയും ലക്ഷ്യമിടാനാകും. 5,400 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലാണ് ഇത്. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് അഗ്നി5 മിസൈല്‍ വികസിപ്പിച്ചത്.
 
അഗ്നി മിസൈല്‍ പരമ്ബരയിലെ അത്യാധുനിക പതിപ്പാണ് അഗ്നി5. 17 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമാണ് ഉള്ളത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി5 നെ കൂടാതെ 700 കിമീ പരിധിയുള്ള അഗ്നി1, 2000 കിമീ പരിധിയുള്ള അഗ്നി2, 2500 കിമീ പരിധിയിലുള്ള അഗ്നി3, 3500 കിമി പരിധിയുള്ള അഗ്നി4 എന്നിവയാണ് അഗ്നി5ന് മുന്നേയുണ്ടായിരുന്നവ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍