ഇന്ത്യയ്ക്ക് നല്‍കുന്ന എണ്ണയുടെ വില റഷ്യ വീണ്ടും കുറച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെയാണ് ഇന്ത്യയ്ക്ക് നല്‍കുന്ന എണ്ണയുടെ നിരക്ക് റഷ്യ വീണ്ടും കുറച്ചത്. നിലവില്‍ ബാരലിന് 60 ഡോളറിനും താഴെയാണ് റഷ്യ ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്നത്. യൂറോപ്പ് അടക്കമുള്ള വിപണികളില്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് എണ്ണ വില വന്‍തോതില്‍ കുറയ്ക്കാന്‍ റഷ്യ നിര്‍ബന്ധിതമായത്.