അത്താഴത്തിന് രുചിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

Webdunia
വ്യാഴം, 15 മെയ് 2014 (10:38 IST)
അത്താഴ ഭക്ഷണത്തിന് രുചിയില്ലെന്ന് പറഞ്ഞ് യുവാവ് ആത്മഹത്യ ചെയ്തു. ലക്നൌവിലാണ് ആത്മഹത്യ അരങ്ങേറിയത്. 
 
സ്വകാര്യ വാഹനത്തിലെ ഡ്രൈവറായ ബ്രജേഷാണ് അത്താഴത്തിന് രുചിയില്ലെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്തത്. ഭാര്യയും മകളുമൊത്ത് ഗോംതിനഗറില്‍ താമസിക്കുന്ന ബ്രജേഷ് തിങ്കളാഴ്ച രാത്രിയാണ് ആത്മഹത്യ ചെയ്തത്. 
 
അത്താഴത്തിന് രുചിയില്ലെന്ന് പറഞ്ഞ് ബ്രജേഷ് ബഹളമുണ്ടാക്കിയിരുന്നതായി ഭാര്യ പൊലീസിന് മൊഴി നല്‍കി. ഭാര്യ ജോലി കഴിഞ്ഞ് വന്നപ്പോള്‍ അത്താഴത്തിന് രുചിയില്ലെന്ന് പറഞ്ഞ് ബ്രജേഷ് ബഹളമുണ്ടാക്കിയിരുന്നു. അതിനുശേഷമാണ് ആത്മഹത്യ ചെയ്തത്- പൊലീസ് പറഞ്ഞു.