ഗുജറാത്ത് തീരത്തുവച്ച് 47 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ ബോട്ടുകളും പാകിസ്ഥാന്‍ നാവികസേന പിടിച്ചെടുത്തു.
ബോട്ടിലുണ്ടായിരുന്നവര്‍ രക്ഷപെടാതിരിക്കാനായി പാകിസ്ഥാന്‍ നാവിക സേന വെടിയുതിര്‍ത്തതായി രക്ഷപെട്ട ഒരു മത്സ്യത്തൊഴിലാളി പറഞ്ഞു. പിടിച്ചെടുത്ത 8 ബോട്ടുകളില്‍ 5 എണ്ണം പോര്‍ബന്തറില്‍ നിന്നുള്ളതാണ്. കഴിഞ്ഞ ആറുമാസ കാലയളവില്‍ 75 ബോട്ടുകളും 400 മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ ഇത്തരത്തില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.