നാല് തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു
ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (15:53 IST)
തമിഴ്‌നാട്ടില്‍ നിന്നുള്ള നാല് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റു ചെയ്തു. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. നെടുന്തീവിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ച ബോട്ടും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം 30ന് 16 മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവിക സേന അറസ്റ്റു ചെയ്തിരുന്നു. ഇവരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടേയാണ് പുതിയ സംഭവം.