മംഗള്‍‌യാന്റെ ക്യാമറ കണ്ണ് തുറന്നു; ആദ്യചിത്രം നാല് മണിയോടെ

Webdunia
ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (11:31 IST)
മംഗള്‍‌യാന്റെ ക്യാമറ കണ്ണായ മാഴ്സ് കളര്‍ ക്യാമറ ഓണ്‍ ‌ചെയ്തു. അഞ്ചോളം ചിത്രങ്ങള്‍ എടുത്തതായാണ് സൂചന. ചൊവ്വയുടെ ആദ്യ ചിത്രം നാല് മണിയോടെ ലഭ്യമാകുമെന്ന് ഐ‌എസ്‌ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ദൌത്യത്തിന്റെ സമയം നീട്ടിക്കിട്ടിയേക്കും. പേടകത്തില്‍ വിചാരിച്ച അളവില്‍ ഇന്ധനം ബാക്കിയുണ്ടെന്നും ഐ‌എസ്‌ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. 
 
ചൊവ്വയെ വലംവെച്ച് പഠനം നടത്താനുള്ള അഞ്ച് ഉപകരണങ്ങള്‍ പേടകത്തിലുണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2013 നവംബര്‍ അഞ്ചിനാണ് പിഎസ്എല്‍വി.-സി25 എന്ന റോക്കറ്റിലൂടെ മംഗള്‍യാന്‍ വിക്ഷേപിച്ചത്. അന്നുമുതല്‍ താത്കാലികപഥത്തില്‍ ഭൂമിയെ വലംവെച്ച പേടകത്തെ കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ഭൂമിയുടെ സ്വാധീനത്തില്‍നിന്ന് മോചിപ്പിച്ച് സൂര്യനുചുറ്റുമുള്ള പഥത്തിലാക്കിയത്. 297 ദിവസംകൊണ്ട് സൂര്യനെ പകുതി വലംവെച്ചാണ് പേടകം ചൊവ്വയിലെത്തിയത്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.