വന്യജീവി സങ്കേതത്തിൽ തീപിടിത്തം: നാല് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

എ കെ ജെ അയ്യർ
വെള്ളി, 14 ജൂണ്‍ 2024 (17:13 IST)
ഉത്തരാഘണ്ഡ്:  ഉത്തരാഘത്തിലെ അല്‍മോറയിലെ വന്യജീവി സങ്കേതത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ നാലു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വെന്തുമരിച്ചു.തീയണയ്ക്കുന്നതിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ സിവില്‍ സോയം ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള ബിന്‍സാര്‍ വന്യജീവി സങ്കേതത്തിലാണ് സംഭവം. 
 
ബിന്‍സാര്‍ റേഞ്ച് ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ ത്രിലോക് സിംഗ് മേത്ത, ഫയര്‍ വാച്ചര്‍ കരണ്‍ ആര്യ, പ്രവിശ്യാ ആംഡ് കോണ്‍സ്റ്റാബുലറി ജവാന്‍ പുരണ്‍ സിംഗ്, ദിവസ വേതന തൊഴിലാളി ദിവാന്‍ റാം എന്നിവരാണ് കൊല്ലപ്പെട്ടത്. തീ അണയ്ക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ജീപ്പിന് തീപിടിക്കുകയായിരുന്നു .ജീപ്പിലുണ്ടായിരുന്ന മറ്റു നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
 
മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപയുടെ സഹായധനം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article