ആന്ധ്രാപ്രദേശില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍)യുടെ വാതക പൈപ്പ്‌ലൈനിലുണ്ടായ തീപിടുത്തത്തില്‍ മൂന്നു പേര്‍ മരിച്ചു. 15 പേര്‍ക്ക് പൊള്ളലേറ്റു. കിഴക്കന്‍ ഗോദാവരി ജില്ലയിലെ നാഗരം വില്ലേജിലെ പ്ളാന്റിലാണ് പുലര്‍ച്ചെ 5.30ന് തീപിടുത്തം ഉണ്ടായത്. പൈപ്പ് ലൈനില്‍ സ്ഫോടനമുണ്ടായതിന് പിന്നാലെ തീ പടരുകയായിരുന്നു.
ഉടന്‍ തന്നെ എട്ടോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. മുന്‍കരുതലെന്നവണ്ണം സമീപവാസികളെ ഒഴിപ്പിച്ചു. വാതക വിതരണവും താല്‍ക്കാലികമായി നിറുത്തിവെച്ചു.
ഇന്ത്യയിലെ തന്നെ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ പ്രകൃതിവാതക വിതരണ കന്പനിയാണ് ഗെയ്‌ല്‍.