വാതക പൈപ്പ്‌ലൈനിലുണ്ടായ തീപിടുത്തം: മരണം എട്ടായി

വെള്ളി, 27 ജൂണ്‍ 2014 (10:24 IST)
ആന്ധ്രാപ്രദേശില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍)​യുടെ വാതക പൈപ്പ്‌ലൈനിലുണ്ടായ തീപിടുത്തത്തില്‍ മരണം എട്ടായി. ആന്ധ്രാപ്രദേശിലെ നാഗാറാമിലായിരുന്നു സ്‌ഫോടനം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഇരുപതോളം പേര്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റു‌.
 
കിഴക്കന്‍ ഗോദാവരി ജില്ലയിലെ നാഗരം വില്ലേജിലെ പ്ളാന്റിലാണ് പുലര്‍ച്ചെ 5.30ന് തീപിടുത്തം ഉണ്ടായത്. പൈപ്പ് ലൈനില്‍ സ്ഫോടനമുണ്ടായതിന് പിന്നാലെ തീ പടരുകയായിരുന്നു. പൈപ്പ്‌ ലൈനില്‍ നിന്ന് പ്രദേശത്തു തീ ആളിപ്പടര്‍ന്നു. തുടര്‍ന്ന്‌ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രദേശവാസികളെ നീക്കം ചെയ്‌തു. ഇന്ത്യയിലെ തന്നെ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ പ്രകൃതിവാതക വിതരണ കന്പനിയാണ് ഗെയ്‌ല്‍‍.
 
സംഭവത്തില്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മൂന്ന് പേരുടെ മരണമാണ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം മരണസംഖ്യ ഇനിയും കൂടാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 250 മീറ്റര്‍ ദൂരത്തില്‍ വരെ തീ വ്യാപിച്ചതായിട്ടാണ് ഗ്രാമവാസികള്‍ പറഞ്ഞത്.
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക