പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രങ്ങളുള്ള കുട്ടിയുടുപ്പ് ധരിച്ചതിന് ബോളിവുഡ് നടി രാഖി സാവന്തിനെതിരെ കേസ്. പ്രധാനമന്ത്രിയെ അപമാനിക്കാനും നിന്ദിക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് രാഖി സാവന്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. കംഗ്രോലി പൊലീസ് സ്റ്റേഷനിലാണ് നടിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ചിത്രമുള്ള കുട്ടിയുടുപ്പ് ധരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതിന് രാഖി സാവന്തിന് എതിരെ അഭിഭാഷകന്‍ പ്രജീത് തീവാരിയാണ് പരാതി നല്കിയത്. മോഡിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച് രാഖി സാവന്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഓഗസ്റ്റില്‍ നടത്തിയ അമേരിക്കന്‍ യാത്രക്കിടെയാണ് മോദിയുടെ ചിത്രങ്ങള്‍ നിറയെയുള്ള വസ്ത്രം ധരിച്ച് പൊതുവേദികളില്‍ രാഖി സാവന്ത് പ്രത്യക്ഷപ്പെട്ടത്.