ആധാറിന് വിരലടയാത്തിനു പകരം ഐറിസ് ആയാലും മതി

ഞായര്‍, 10 ഡിസം‌ബര്‍ 2023 (11:14 IST)
ന്യൂഡൽഹി: ആധാർ കാർഡ് ലഭിക്കുന്നതിനായി  വിരലടയാളം തെളിയാത്തവർക്ക് ഐറിസ് (കൃഷ്ണമണി) നോക്കി ആധാർ കാർഡ് നൽകും. ഇതിനായി ആധാർ സേവന കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകിയതായി കേന്ദ്ര ഐ.റ്റി. സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
 
ചട്ടങ്ങളിലും വേണ്ട ഭേദഗതി വരുത്തിയിട്ടുണ്ട്.  ജന്മനാ തകരാറുള്ളവർക്കും വെട്ട്, ചതവ്, വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം വിരലുകൾക്ക് ഭംഗം എന്നിവർക്ക് ഐറിസ് സ്കാൻ ഉപയോഗിച്ച് എൻറോൾ ചെയ്യാം. വിരലടയാളമോ ഐറിസോ നൽകാൻ കഴിഞ്ഞില്ലെങ്കിലും എൻറോൾ ചെയ്യാം.
 
ഫോട്ടോ, പേര്, ലിംഗം, വിലാസം, ജനന തീയതി/വർഷം എന്നിവ അപ് ലോഡ് ചെയ്യണം. ഇതൊന്നും നൽകാൻ കഴിയാത്ത 29 ലക്ഷത്തോളം ആളുകൾക്ക് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ) ആധാർ നമ്പർ നൽകിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍