പരിധി വിട്ട പെരുമാറ്റത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ടേബിള്‍ ടെന്നീസ് പരിശീലകനേയും പരിശീലകനേയും താരത്തേയും പുറത്താക്കി. ആന്ധ്രപ്രദേശില്‍ നടന്ന എഴുപത്താറാമത് നാഷണല്‍ കേഡറ്റ് ആന്‍ഡ് സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനിടെയാണ് സംഭവം. ഒരു ഹോട്ടലിലിന്റെ വരാന്തയില്‍ വച്ച് കോച്ച് മുറിയില്‍ നിന്നും കളിക്കാരിയെ പുറത്തേക്ക് വലിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവത്തില്‍ 19 വയസ് മാത്രം പ്രായമുള്ള പരിശീലകനേയും വനിതാ കായികതാരത്തേയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുയാണ്. സംഭവം പുറത്തുവന്നതോടെ ഛത്തീസ്ഗഡ് സംസ്ഥാന ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അമിതാഭ് ശുക്ല രാജിവെച്ചിരുന്നു. ഇതുകൂടാതെ സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.