ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത് മുട്ടുകുത്തിയ നിലയിൽ, മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ്

Webdunia
വ്യാഴം, 5 ഡിസം‌ബര്‍ 2019 (18:03 IST)
മദ്രാസ് ഐ ഐ ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് ലത്തീഫ്. മരണം നടന്ന് ആദ്യദിവസം ഫാത്തിമയുടെ  മൃതദേഹം കാണുവാൻ പോലീസ് അനുവദിച്ചില്ല. തെളിവുകൾ എല്ലാം തന്നെ നശിപ്പിച്ചിരുന്നു.   തൂങ്ങിമരിച്ചതിന്റെ യാതൊരു ലക്ഷണവും റൂമിൽ ഉണ്ടായിരുന്നില്ല. മൃതദേഹം കണ്ടെത്തിയത് മുട്ടുകാലിൽ നിലയിലായിരുന്നെന്നും ഫാത്തിമയുടെ മരണം കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്നതിൽ അന്വേഷണം വേണമെന്നും പിതാവ് ലത്തീഫ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പുതിയ വെളിപ്പെടുത്തൽ.
 
ഫാത്തിമയുടെ മരണത്തിൽ തമിഴ്നാട് പോലീസ് നിരുത്തരവാദപരമായാണ് പെരുമാറിയതെന്നും മൃതദേഹം അയക്കുവാൻ പോലീസ് തിടുക്കം കാണിച്ചെന്നും പിതാവ് ആരോപിക്കുന്നു. ഫാത്തിമയുടെ അക്കാദമിക് മികവിൽ സഹപാടികളിൽ പലർക്കും ഫാത്തിമയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഫാത്തിമയെ മതപരമായി മാനസികപീഡനത്തിനിരയാക്കിയിരുന്നോ എന്ന് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.
 
 ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യാ കുറിപ്പിൽ പത്തുപേരുടെ പേരുകളുണ്ട്. ഇതിൽ ഏഴ് പേർ വിദ്യാർഥികളും മൂന്ന് പേർ അധ്യാപകരുമാണ്. വിദ്യാർഥികളിൽ മലയാളികളും വിദേശ ഇന്ത്യക്കാരുമുണ്ടെന്നും പിതാവ് പറയുന്നു. അതേസമയം ഫാത്തിമയുടെ മരണത്തിൽ സി ബി ഐ അന്വേഷണം ആകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article