ഭക്ഷണം പാകംചെയ്യുന്നതിനിടെ പുകയില ചവച്ചതിന് അച്ഛൻ വഴക്കുപറഞ്ഞു. യുവതി തീകൊളുത്തി ജീവനൊടുക്കി

Webdunia
ചൊവ്വ, 10 മാര്‍ച്ച് 2020 (19:52 IST)
കാണ്‍പുര്‍: ഭക്ഷണം പാകംചെയ്യുന്നതിനിടെ പുകയില ചവച്ചതിന് അച്ഛന്‍ ശാസിച്ചതിലുള്ള മാനസിക വിഷമത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. കാണ്‍പുര്‍ ശാസ്ത്രിനഗറില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. 24 കാരിയായ മനീഷയാണ് തീകൊളുത്തി ജീവനൊടുക്കിയത്.
 
സ്ഥിരമായി പുകയില ഉത്പന്നങ്ങൾ മനീഷ ഉപയോഗിച്ചിരുന്നു. ഞായറാഴ്ച രാത്രി വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ യുവതി പുകയില ചവച്ചിരുന്നു. ഇത് കണ്ടതോടെ അച്ഛനും ബന്ധുവായ അരവിന്ദും ചേർന്ന് മനീഷയെ ശാസിച്ചു. പുകയില ഉപയോഗിക്കുന്നതിൽനിന്നും യുവതിയെ വിലക്കുകയും ചെയ്തു. 
 
ഇതിനുപിന്നാലെ കിടപ്പുമുറിയിലേക്ക് പോയ മനീഷ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. ഗുരുതരമയി പൊള്ളലേറ്റ മനീഷയെ ഉടന്‍തന്നെ ലാല ലാജ്പത് റായ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ യുവതി മരണപ്പെടുകയായിരുന്നു. യുവതിയുടെ മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article