നാലല്ല, 40 ലക്ഷം ട്രാക്ടറുകൾ പാർലമെന്റ് വളയും: കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി രാകേഷ് ടിക്കായത്ത്

Webdunia
ബുധന്‍, 24 ഫെബ്രുവരി 2021 (11:04 IST)
ഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിയ്ക്കാൻ തയ്യാറായില്ലെങ്കിൽ ഇനി ട്രാക്ടർ റാലി നടത്തുക പാർലമെന്റിലേയ്ക്കായിരിയ്ക്കും എന്ന് കേന്ദ്ര സർക്കാറിന് മുന്നറിയിപ്പുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. റിപ്പബ്ലിക് ദിനത്തിലെ നാലു ലക്ഷമായിരിയ്ക്കില്ല 40 ലക്ഷം ട്രാക്ടറുകൾ പാർലമെന്റ് വളയും എന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. രാജസ്ഥാനിൽ സംയുക്ത കിസാൻ മോർച്ച സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തിലാണ് കേന്ദ്രത്തിന് മുന്നറിയിപ്പുമായി രാകേഷ് ടിക്കായത്ത് രംഗത്തെത്തിയത്. 
 
കർഷകർ പാർലമെന്റ് വളയും, ഇന്ത്യ ഗേറ്റിന് സമീപത്തെ പാർക്കുകൾ ഉഴുതുമറിച്ഛ് അവിടെ കൃഷിചെയ്യും. കർഷകർ ത്രിവർണ പതാകയെ സ്നേഹിയ്ക്കുന്നു, എന്നാൽ രാജ്യം ഭരിയ്ക്കുന്ന നേതാക്കൾ അങ്ങനെയല്ല. മൂന്ന് കാർഷിക നിയമങ്ങളൂം പിൻവലിച്ച് താങ്ങുവില പുനസ്ഥാപിയ്ക്കാത്തപക്ഷം കോർപ്പറേറ്റ് കമ്പനികളൂടെ ഗോഡൗണുകൾ കർഷകർക്ക് തകർക്കേണ്ടിവരും. കർഷകരെ അവഹേളിയ്ക്കാനുള്ള ഗൂഢാലോചനയാണ് റിപ്പബ്ലിക്  ദിനത്തിലെ മാർച്ചിലെ സംഘർഷം എന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article