‘ഹിന്ദു സ്ത്രീയെ പാകിസ്താനിൽ തല്ലി ചതയ്ക്കുന്നു’ - ബിജെപിയുടെ വ്യാജ പ്രചരണം, വീഡിയോ 2017ലേത്, സംഭവം ഇന്ത്യയിലും !

ചിപ്പി പീലിപ്പോസ്
വ്യാഴം, 9 ജനുവരി 2020 (12:08 IST)
സി‌എ‌എയുടെ പശ്ചാത്തലത്തിൽ നിരവധി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന തിരക്കിലാണ് ബിജെപി. സോഷ്യൽ മീഡിയകളിൽ വഴി ഇത് തകൃതിയായി നടക്കുന്നുമുണ്ട്. അത്തരത്തിലൊരു വ്യാജ പ്രചരണം കൂടെ പൊളിച്ചടുക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. 
 
പാകിസ്താനില്‍ ഹിന്ദു സ്ത്രീകള്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നുവെന്ന കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് തെളിഞ്ഞു. യുവതിയേയും അമ്മയേയും അക്രമികള്‍ വലിച്ചിഴക്കുന്ന വീഡിയോയാണ് പാകിസ്താനില്‍ നിന്നാണെന്ന രീതിയില്‍ ബിജെപിക്കാർ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
 
'പാകിസ്താനില്‍ ഹിന്ദു സഹോദരിമാരേയും അമ്മമാരേയും അവരുടെ മക്കളുടെ മുന്‍പില്‍ വെച്ച് തട്ടിക്കൊണ്ട് പോകുകയാണ്.എല്ലാ ഹിന്ദുക്കളും ഈ വീഡിയോ പങ്കുവെയ്ക്കണം, പൗരത്വ നിയമത്തേയും എന്‍ആര്‍സിയേയും എതിര്‍ത്ത് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവര്‍ ഇത് കാണണം എന്ന കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി സംഘപരിവാര്‍ ആളുകൾ ഇത് ഷെയർ ചെയ്യുകയും ചെയ്തിരുന്നു.  
 
എന്നാല്‍ പ്രചരിക്കുന്ന വീഡിയോ പാകിസ്താനില്‍ നിന്നുള്ളതല്ല. സംഭവം രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലുള്ള ബാപ് തെഹ്സിലിലാണ് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017 സപ്തെബര്‍ 27 ന് ദൈനിക് ഭാസ്കര്‍ പത്രം സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article