ധോണിക്ക് പകരം റിഷഭ് പന്തെന്ന് വാശി പിടിക്കേണ്ടതില്ല, സഞ്ജുവിനും ഇഷാന്ത് കിഷനും അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ

ബുധന്‍, 8 ജനുവരി 2020 (09:28 IST)
2007ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിലൂടെ ആരാധകരുടെ മനസിൽ ഇടം നേടിയ താരമാണ് ജോഗീന്ദർ ശർമ്മ. മീഡിയം പേസ് ബൗളറായ ജോഗീന്ദറിന്റെ മികവിലാണ് ഇന്ത്യാദ്യമായി ടി20 ലോകകപ്പ് നേട്ടം സ്വന്തമാക്കിയത്. ക്രിക്കറ്റ് വിട്ട് പോലീസ് ഉദ്യോഗസ്ഥനായിരിക്കുന്ന ജോഗീന്ദർ മുൻ ഇന്ത്യൻ നായകനായ എം എസ് ധോണിയേ പറ്റിയും ധോണിയുടെ പിൻഗാമിയാര് എന്നതിനെ പറ്റിയും മനസ്സ് തുറന്നറിക്കുകയാണിപ്പോൾ.
 
ധോണിയെ വളരെ വ്യതസ്തനായ നായകനായാണ് ജോഗീന്ദർ വിശേഷിപ്പിക്കുന്നത്. എല്ലാ കാര്യങ്ങളും തന്റേതായ രീതിയിൽ മുൻപ് തന്നെ അദ്ദേഹം പദ്ധതിയിടും. ശാരീരികവും മാനസികമായും കരുത്തനായ താരമാണ് അദ്ദേഹം. 2019ലെ ലോകകപ്പിന് ശേഷം എന്തുകൊണ്ട് ധോണി കളിച്ചില്ല എന്നതിന് ഒരുപാട് കാരണങ്ങളുണ്ടാകാം. ചിലപ്പോൾ കുടുംബമോ സ്വകാര്യ ജീവിതമോ അല്ലെങ്കിൽ മറ്റെന്തെങ്കിലോ ആയിരിക്കും ധോണിയുടെ ഇടവേളക്ക് പിന്നിലെന്നും ജോഗീന്ദർ പറഞ്ഞു.
 
2007ൽ ധോണിയുടെ നായകത്വത്തിന് കീഴിൽ യുവതാരങ്ങളായിരുന്നു ലോകകപ്പിൽ കളിച്ചിരുന്നത്. ഇന്ത്യ നോക്കൗട്ട് പോലും കടക്കില്ലെന്ന് മിക്കവരും കരുതിയെങ്കിലും ടീം ലോകകപ്പ് നേടി. അത് ധോണിയെന്ന നായകന്റെ മികവാണ്. ധോണിക്ക് പകരക്കാരനായി റിഷഭ് പന്ത് തന്നെ വരണമെന്ന് വാശിപിടിക്കേണ്ട കാര്യമില്ലെന്നും പകരം സഞ്ജു സാംസൺ,ഇഷാൻ കിഷൻ തുടങ്ങിയവരേയും ടീമിലേക്ക് പരിഗണിക്കണമെന്നും ജോഗീന്ദർ കൂട്ടിച്ചേർത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍