ഫേസ്‌ബുക്ക് പ്രണയം; വിദ്യാര്‍ഥിനിയും യുവാവും കാട്ടില്‍വെച്ച് പിടിയിലായി

Webdunia
ചൊവ്വ, 18 നവം‌ബര്‍ 2014 (12:58 IST)
ഫേസ്‌ബുക്കിലൂടെ പ്രണയത്തിലായ പ്രാ‍യപൂര്‍ത്തിയാകാത്ത കോളേജ് വിദ്യാര്‍ഥിനിയേയും കാര്‍ഡ്രൈവറായ യുവാവിനെയും കാട്ടില്‍വെച്ച് പൊലീസ് പിടികൂടി. യുവാവിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു.

കഴിഞ്ഞ ദിവസം ഉഡുപ്പി ഹിരിയഡ്കയിലാണ് സംഭവം നടന്നത്. ഫേസ്‌ബുക്കിലൂടെ പ്രണയത്തിലായ മംഗലാപുരത്തെ കോളേജ് വിദ്യാര്‍ഥിനിയും നഗരത്തിലെ  കാര്‍ഡ്രൈവറായ ഹരീഷും (30) തമ്മില്‍ അടുപ്പത്തിലായിരുന്നു. ഹോട്ടല്‍ മുറികളിലും വീട്ടിലും കൊണ്ടുപോയി ഇയാള്‍ പെണ്‍കുട്ടിയെ നിരവധി തവണ ലൈഗിംകമായി ഉപയോഗിച്ചിരുന്നു.

കഴിഞ്ഞദിവസം ഹരീഷിന്റെ നിര്‍ദേശപ്രകാരം ഇരുവരും കാട്ടിലേക്ക് പോവുകയായിരുന്നു. കാട്ടിലേക്ക് കയറിയ ഇരുവരെയും ചിലര്‍ കണ്ടിരുന്നു. അവരാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടന്‍ ഹിരിയഡ്ക പൊലീസെത്തി കാട്ടില്‍ തെരച്ചില്‍ നടത്തി കമിതാക്കളെ പിടികൂടുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. ഹരീഷിനെ കോടതി 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡുചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.