കൊവിഡ് വ്യാപനം രൂക്ഷമാകുന്നു: വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ അഞ്ചു സംസ്ഥാനങ്ങളോട് കേന്ദ്രം

ശ്രീനു എസ്
ബുധന്‍, 24 ഫെബ്രുവരി 2021 (12:50 IST)
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ അഞ്ചു സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീര്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കും വാക്‌സിന്‍ വേഗത്തില്‍ നല്‍കാനാണ് നിര്‍ദേശം. 
 
മഹാരാഷ്ട്രയില്‍ കുറച്ചുദിവസങ്ങളായി ആറുസ്ഥലങ്ങളില്‍ കൊവിഡ് രൂക്ഷമായി വരുകയാണ്. പൂനെ, നാഗ്പൂര്‍, മുംബൈ, അമരാവതി, താനെ, അകോല, എന്നിവിടങ്ങളിലാണ് കൊവിഡ് വേഗത പ്രാപിക്കുന്നത്. മധ്യപ്രദേശില്‍ ഇന്‍ഡോര്‍, ഭോപാല്‍, ബേടുല്‍ എന്നിവിടങ്ങളിലും കൊവിഡ് വ്യാപനം ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article