വിദേശനയം ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി, വീണ്ടും ഇന്ത്യയെ പ്രശംസിച്ച് ഇ‌മ്രാൻ ഖാൻ

Webdunia
വെള്ളി, 22 ഏപ്രില്‍ 2022 (14:11 IST)
ഇന്ത്യയെ വീണ്ടും പ്രശംസിച്ച് മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്.റഷ്യ- യുക്രൈന്‍ പ്രതിസന്ധിയുടെ നടുവിലും റഷ്യയില്‍ നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യയുടെ ഇച്ഛാശക്തിയെ അഭിനന്ദിച്ച് കൊണ്ടാണ് ഇ‌മ്രാൻ രംഗത്തെത്തിയത്.
 
മറ്റ് രാജ്യങ്ങൾക്ക് നേട്ടം ഉണ്ടാക്കികൊടുക്കുന്നതിനേക്കാൾ സ്വന്തം ജനങ്ങളുടെ ക്ഷേ‌മം മുൻനിർത്തിയാണ് ഇന്ത്യ വിദേശ നയം രൂപീകരിക്കുന്നത്. എന്നാല്‍ പാകിസ്താനിൽ ഇത് മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടിയാണെന്നും ഇ‌മ്രാൻ ലാഹോറിലെ ഒരു റാലിയിൽ സംസാരിക്കവെ പറഞ്ഞു.
 
അമേരിക്കൻ സഖ്യകക്ഷിയായി ഇരിക്കുമ്പോഴും ഇന്ത്യ ഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു. അവരുടെ വിദേശ നയം അവരുടെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണെന്നതാണ് കാരണം. എന്നാല്‍ നമ്മുടെ വിദേശ നയം മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടിയാണ്. ഇ‌മ്രാൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article