കോണ്‍ഗ്രസ്, ബിജെപി അടക്കും 20 രാഷ്ട്ട്രീയപാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും ചെലവു വിവരങ്ങള്‍ സമര്‍പ്പിക്കാത്തതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചിരിക്കുന്നത്.
15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും ഇതിന് വീഴ്ച സംഭവിച്ചാല്‍ കര്‍ശന നടപടികളെടുക്കുമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട് . കോണ്‍ഗ്രസ്സ് , ബിജെപി, സമാജ്‌വാദി പാര്‍ട്ടി, എഎപി, ടി.ആര്‍ എസ്, ജെഎംഎം എന്നിവരാണ് കമ്മീഷന്‍ നോട്ടീസയച്ച പ്രമുഖ പാര്‍ട്ടികള്‍. കേരള കോണ്‍ഗ്രസ് എമ്മിനും നോട്ടീസയച്ചിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കുകള്‍ 90 ദിവസത്തിനകവും നിയമസഭാ തെരഞ്ഞെടുപ്പ് കണക്കുകള്‍ 75 ദിവസത്തിനകവും സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് നിലവിലുണ്ട്.