അടുത്തമാസം മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്താനുമതി: ആരോഗ്യമന്ത്രാലയത്തിന് വിയോജിപ്പ്

ശനി, 8 ഓഗസ്റ്റ് 2020 (14:33 IST)
സ്കൂളുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് സെപ്‌റ്റംബർ ഒന്ന് മുതൽ പ്രവർത്തനാനുമതി നൽകാനുള്ള സർക്കാർ തീരുമാനത്തിൽ ആരോഗ്യമന്ത്രാലയത്തിന് വിയോജിപ്പെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വിഥ്യാർഥികളുടെയും അധ്യാപകരുടെയും ആരോഗ്യം കണക്കിലെടുത്ത് മാത്രമെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാവു എന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.
 
പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സ്‌കൂളുകളും കോളേജുകളും എപ്പോള്‍ തുറക്കണമെന്ന തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിടണമെന്ന നിര്‍ദേശമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നത്. എന്നാൽ  സംസ്ഥാന സർക്കാറുകൾക്ക് തീരുമാനം എടുക്കുന്നതിൽ പ്രായോഗികബുദ്ധിമുട്ട് ഉണ്ടാകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍