തമിഴ് രാഷ്ട്രീയത്തില്‍ അണ്ണാ ഡിഎംകെയിൽ ഒത്ത്തീര്‍പ്പിന് ധാരണ. ഒ പനീർസെൽവം വിഭാഗത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാന്‍ പളനിസാമി പക്ഷം തയാറായതാണ് പ്രശ്ന പരിഹാരത്തിന് കാരണമായത്. എടപ്പാടി പളനിസാമി പക്ഷവും മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം പക്ഷവും ഒന്നിക്കുന്നതിന് പനീർസെൽവത്തിന്റെ ആവശ്യങ്ങൾക്ക് മുന്നില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുട്ടുകുത്തിയിരുന്നു.
എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി തുടരാനും ഒ പനീർശെൽവത്തെ ജനറൽ സെക്രട്ടറിയാക്കാനും ധാരണയായെന്നാണ് സൂചന. കുടാതെ ശശികലയും, ടി ടി വി ദിനകരനുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തയാറാണെന്നും ഇരുവരുടെയും രാജി എഴുതി വാങ്ങിക്കാനും ധാരണയായിട്ടുണ്ട്.