എഐ‌ഡിഎംകെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനിസാമിയെ പ്രഖ്യാപിച്ചു

Webdunia
ബുധന്‍, 7 ഒക്‌ടോബര്‍ 2020 (14:08 IST)
അടുത്തവർഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരെഞ്ഞെടുപ്പിൽ എഐ‌ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിലവിലെ മുഖ്യമന്ത്രിയായ എടപ്പാടി പളനിസാമിയെ പ്രഖ്യാപിച്ചു.
 
ബുധനാഴ്ച രാവിലെ ചെന്നൈയില്‍ എഐഎഡിഎംകെ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിനു ശേഷം രാവിലെ 10 മണിയോടെയാണ് പ്രഖ്യാപനമുണ്ടായത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാനുള്ള മത്സരത്തിൽ നിന്നും ഒ പനീർസെൽവം പിന്മാറിയതോടെയാണ് ഇക്കാര്യത്തിൽ ധാരണയായത്.പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് സഖ്യ കക്ഷിയായ ബിജെപിക്കും യോജിപ്പാണ്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എഐഎഡിഎംകെ നേതൃത്വത്തോട് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article