അൺലോക്ക് 5: കേരളത്തിലെ സ്കൂളുകൾ ഏപ്പോൾ തുറക്കും? മുഖ്യമന്ത്രിയുടെ മറുപടി

ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (19:15 IST)
അൺലോക്ക് അഞ്ചുമായി ബന്ധപ്പെട്ട ഇളവുകളിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അൺലോക്ക് 5 നിർദേശത്തിലുള്ള ഇളവുകൾ നടപ്പിലാക്കണം എന്നത് തന്നെയാണ് സംസ്ഥാന സർക്കാരിന്‍റെ ആഗ്രഹം. പക്ഷേ ആവശ്യമായ ജാഗ്രത പാലിച്ചുകൊണ്ട് മുന്നോട്ട് പോകുക എന്നതും പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
 അണ്‍ലോക്ക് 5.0 ലെ ഇളവുകള്‍ നിലവിലെ സാഹചര്യത്തിൽ പൂര്‍ണതോതിൽ അനുവദിക്കാനാകില്ല. സ്കൂളുകള്‍ തുറക്കണമെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹമെങ്കിലും ഇപ്പോൾ അത് പ്രായോഗികമല്ല. കൊവിഡ് വ്യാപനം കുറയുമ്പോൾ മാത്രമെ സ്കൂളുകൾ തുറക്കുന്നത് ആലോചിക്കാൻ സാധിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍