ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പൊളിച്ചെഴുതണമെന്ന നിര്‍ദ്ദേശത്തൊടെ സാമ്പത്തിക സര്‍വ്വേ. ഉത്പാദനക്ഷമമായല്ല തൊഴിലുറപ്പ് പദ്ധതിക്ക് പണം ചെലവാക്കുന്നത് എന്ന കാരണം ചുണ്ടിക്കാട്ടിയാണ് സാമ്പത്തിക സര്‍വ്വേയില്‍ പൊളിച്ചെഴുത്ത് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പുരുഷന്‍മാര്‍ കുറഞ്ഞ കൂലി കാരണം പദ്ധതിയില്‍ പങ്കെടുക്കുന്നില്ല. വിനോദ സഞ്ചാരം, വന്‍കിട കാര്‍ഷിക ജോലികള്‍ എന്നിവയിലേക്ക് ഇത് വ്യാപിപ്പിക്കണമെന്നും സര്‍വ്വേയില്‍ നിര്‍ദ്ദേശിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ പല പദ്ധതികളിലും പൊളിച്ചെഴുത്തല്‍ വേണമെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു.
ഗ്രാമീണ ആരോഗ്യ മിഷനില്‍ സ്വകാര്യ പങ്കാളിത്തം തേടണമെന്നും ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലി ലോക്‌സഭയില്‍ വച്ച സാമ്പത്തിക സര്‍വ്വെ നിര്‍ദ്ദേശിക്കുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് സബ്‌സിഡി പണമായി നേരിട്ടു നല്കണമെന്ന് സര്‍വ്വെ പറയുന്നു. ഭക്ഷ്യ വിലക്കയറ്റം രൂക്ഷമാകുമെന്ന മുന്നറിയിപ്പും സാമ്പത്തിക സര്‍വ്വെ നല്കുന്നു.