പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 11 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ 3400 കോടി രൂപ പിടിച്ചെടുത്തു. എയര്‍പോര്‍ട്ടുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. റയില്‍വേ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കും. ഓണ്‍ലൈന്‍ പണമിടപാടുകളും നിരീക്ഷിക്കും. വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പ്രശ്‌നബാധിത, പ്രശ്‌നസാധ്യത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടത്തും. അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം. ജില്ലയില്‍ സുരക്ഷ സംവിധാനങ്ങള്‍ക്ക് 24ഃ7 കണ്‍ട്രോള്‍ റൂം. നെറ്റ് വര്‍ക്ക് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും.
ഇത്തവണ 85 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. കൂടാതെ 40ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും വോട്ട് ഫ്രം ഹോം സൗകര്യം ഉണ്ടായിരിക്കും. ഇതോടെ ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ക്ക് ഇതൊരു ആശ്വാസ വാര്‍ത്തയായിരിക്കുകയാണ്. അതേസമയം വോട്ടിങ് കേന്ദ്രങ്ങളില്‍ മെഡിക്കല്‍ സൗകര്യം, വീല്‍ച്ചെയര്‍, കുടിവെള്ളം, ശൗചാലയം, കുടിവെള്ളം എന്നിവ സജ്ജമാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. കേരളത്തില്‍ വേട്ടെടുപ്പ് നടക്കുന്നത് ഏപ്രില്‍ 26നാണ്. രണ്ടാം ഘട്ടത്തിലാണ് കേരളത്തില്‍ വേട്ടെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ നാലിനാണ് നടക്കുന്നത്.