Lok Sabha Election 2024 Date LIVE: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളിലായി നടക്കും, വോട്ടെണ്ണല്‍ ജൂണ്‍ നാലിന്

സിആര്‍ രവിചന്ദ്രന്‍

ശനി, 16 മാര്‍ച്ച് 2024 (16:00 IST)
ELECTION
ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഏഴുഘട്ടങ്ങളിലായിരിക്കും പാര്‍ലമെന്റ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം നടക്കുന്നത് ഏപ്രില്‍ 19നാണ്. ആദ്യഘട്ടത്തില്‍ തമിഴ്‌നാട്, രാജസ്ഥാന്‍, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടം ആരംഭിക്കുന്നത് ഏപ്രില്‍ 26നാണ്. 
 
അതേസമയം കേരളത്തില്‍ വേട്ടെടുപ്പ് നടക്കുന്നത് ഏപ്രില്‍ 26നാണ്. രണ്ടാം ഘട്ടത്തിലാണ് കേരളത്തില്‍ വേട്ടെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ നാലിനാണ് നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയതികള്‍ പ്രഖ്യാപിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താ സമ്മേളനം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍